
വിഷിങ്ടണ്‍: റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി ട്രംപ് പങ്കെടുക്കാത്തതില്‍ പ്രതികരണവുമായി വൈറ്റ്ഹൗസ് രംഗത്തുവന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പ്രസിഡന്‍റ് ട്രംപ് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താത്തത് എന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ഇന്ത്യയുമായി മികച്ച ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എത്രയും വേഗം കൂടിക്കാഴ്ച്ചയ്ക്ക് പ്രസിഡന്‍റ് ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് സന്ദേശത്തില്‍ അറിയിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനുളള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ക്ഷണം പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ട്രംപ് കേന്ദ്രത്തെ അറിയിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പരേഡില്‍ മുഖ്യാതിഥിയായി എത്താൻ ഓഗസ്റ്റില്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നത് അവസാന തീരുമാനമാണോയെന്ന് വ്യക്തമല്ലെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
റഷ്യയിൽ നിന്ന് ട്രയംഫ് 400 മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നുവെന്നും. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചതാണ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം എത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam