
തിരുവനന്തപുരം: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 3557 അറസ്റ്റിലായി. ഇന്നലെ മാത്രം 52 പേര്‍ അറസ്റ്റിലായി. 122 പേര്‍ റിമാന്‍റിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട 529 കേസുകളിലായാണ് അറസ്റ്റ്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി നിർദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആളെ തിരിച്ചറിയാത്ത ആല്‍ബങ്ങള്‍ കൈമാറി ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് നല്‍കിയ നിര്‍ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam