ടെക്സാസ് തീരത്തെത്തിയ ഹാർവെ കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നു

By Web DeskFirst Published Aug 28, 2017, 8:32 AM IST
Highlights

അമേരിക്കയുടെ ടെക്സാസ് തീരത്തെത്തിയ  ഹാർവെ കൊടുങ്കാറ്റ്  നാശം വിതയ്ക്കുകയാണ്. ചുഴലിക്കാറ്റ് കനത്ത പ്രളയം സൃഷ്ടിക്കുമെന്ന് അമേരിക്കയിലെ കാലാവസ്ഥാ ഏജൻസി  മുന്നറിയിപ്പ് നൽകി. 13 വർഷത്തിനിടെ അമേരിക്കയിൽ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് ഹാർവേയെന്നും വിദഗ്ധർ അറിയിച്ചു. കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണിത്. 2005ലാണ് അമേരിക്കയിൽ ഇതിന് മുന്പ് ഇത്ര വലിയ ചുഴലിക്കാറ്റ് വീശിയത്.. 210 കിലോമീറ്റർ വരെയാണ് ഹാര്‍വെയുടെ വേഗത. തകർന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകൾ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്നു. നൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു.

click me!