പാലക്കാട് നാട്ടിലിറങ്ങിയ കാട്ടാനാകളെ കാട്ടിലേക്ക് വിടാനുള്ള ശ്രമം വിജയിച്ചില്ല

By Web DeskFirst Published Aug 10, 2017, 7:59 PM IST
Highlights

പാലക്കാട്: പാലക്കാട് നാട്ടിലിറങ്ങിയ കാട്ടാനകളെ തിരിച്ച് കാട്ടിലേക്ക് വിടാനുള്ള വനംവകുപ്പധികൃതരുടെ ശ്രമം വിജയം കണ്ടില്ല.തിരുവല്വാമലയില്‍ നിന്ന് തിരിച്ച് വന്ന കാട്ടാന കൂട്ടം റയില്‍വേ പാതക്ക് സമീപം തമ്പടിച്ചതോടെ മങ്കരയില്‍ തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തി.കാട്ടാനക്കൂട്ടം കണ്‍മുമ്പില്‍ തന്നെ ഉള്ളതിനാല്‍  പന്തം കത്തിച്ച് പിന്തുടര്‍ന്ന് കാട്ടിലേക്ക് വിടാനുള്ള ശ്രമം രാത്രിയിലും തുടരും.

ഇന്നലെ തിരുവില്വാമലയില്‍ ക്യാമ്പ് ചെയത കാട്ടാനകൂട്ടം ഇന്ന് പുലര്‍ച്ചയോടെയാണ് മങ്കരയിലെത്തിയത്. മങ്കര കാളികാവ് പുഴയിലാണ് രാവിലെ കാട്ടാനകളെ നാട്ടുകാര്‍ കണ്ടത്. ആനകള്‍ വന്നതെന്നു സംശയിക്കുന്ന അയ്യര്‍ മലയിലേക്കുള്ള വഴിയായതിനാല്‍ കാട്ടിലേക്കുള്ള മടക്കത്തിലാണെന്ന പ്രതീക്ഷയിലായിരുന്നു വനം വകുപ്പ്. എന്നാല്‍ ഉച്ചയോടെ ആനകള്‍ മങ്കര റയില്‍വേ പാതക്ക് സമീപത്തേക്ക് നീങ്ങി. ഇതോടെ ഇവിടെ തീവണ്ടി ഗതാഗതം കുറച്ചു നേരത്തേക്ക് നിര്‍ത്തിവച്ചു.

പിന്നീട് നിയന്ത്രണം ഏര്‍പെടുത്തിയാണ് സര്‍വീസ് പുനരാരംഭിച്ചത്. ഹോണ്‍ അടിക്കാതെയും വേഗത കുറച്ചുമാണ് ഇപ്പോള്‍ തീവണ്ടി സര്‍വീസ് നടത്തുന്നത്.കാട്ടാനക്കൂട്ടം കണ്‍മുമ്പില്‍ തന്നെ ക്യാമ്പ് ചെയ്യുന്നതിനാല്‍  പന്തം കത്തിച്ച് പിന്തുടര്‍ന്ന് കിട്ടിലേക്ക് വിടാനുള്ള ശ്രമം രാത്രിയിലും തുടരാനാണ് വനം വകുപ്പ് നീക്കം.

 

click me!