കാശ്മീരിന് പ്രത്യേക അധികാരം; 'കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും'

Published : Sep 08, 2018, 01:45 PM ISTUpdated : Sep 10, 2018, 04:22 AM IST
കാശ്മീരിന് പ്രത്യേക അധികാരം; 'കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും'

Synopsis

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമർശത്തിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.

ശ്രീ നഗര്‍: കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന വകുപ്പുകളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ലോക്സഭാ അടക്കമുള്ള തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് നാഷണൽ കോൺഫ്റന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. ഈ വകുപ്പുകൾക്കെതിരായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമർശത്തിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.

കശ്മീരിലെ സ്ഥിര താമസക്കാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്ന അനുച്ഛേദം 35 എ  ഭരണഘടനയില്‍ നിന്നുളള വ്യതിചലനമാണെന്നായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ പരാമര്‍ശം.

പരാമര്‍ശത്തെ വിമര്‍ശിച്ച് പിഡിപിയും രംഗത്തെത്തിയിരുന്നു. അതിജ് ഡോവലിന്‍റെ പരാമര്‍ശം അനുചിതമായിപ്പോയെന്ന് പിഡിപിയും വിമര്‍ശിച്ചു. ഭരണഘടനാ അനുച്ഛേദം 35- എയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവേയാണ് ഡോവലിന്റെ പരാമര്‍ശം.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാളിൽ നിപ ഭീതി; രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു, ഉറവിടം ഇതുവരെ കണ്ടെത്താനായില്ല
പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം