മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പ് കേസ് തുടരണോയെന്ന് ഹൈക്കോടതി; 2 ദിവസത്തിനകം മറുപടി നൽകാമെന്ന് കെ സുരേന്ദ്രൻ

Published : Oct 25, 2018, 11:44 AM ISTUpdated : Oct 25, 2018, 11:50 AM IST
മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പ് കേസ് തുടരണോയെന്ന് ഹൈക്കോടതി; 2 ദിവസത്തിനകം മറുപടി നൽകാമെന്ന് കെ സുരേന്ദ്രൻ

Synopsis

എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്ന് കെ.സുരേന്ദ്രനോട്‌ ഹൈക്കോടതി.

കൊച്ചി: എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്ന് കെ.സുരേന്ദ്രനോട്‌ ഹൈക്കോടതി. രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.

കള്ളവോട്ട് നേടിയാണ് അബ്ദുൾ റസാഖിന്റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹര്‍ജി. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വാദം.

89 വോട്ടിനാണ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ നിർണായകമാണ് ഹര്‍ജി. സുരേന്ദ്രൻ ഹർജി പിൻവലിച്ചാൽ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കിൽ കോടതി തീർപ്പിനായി കാത്തിരിക്കേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദാരിദ്ര്യം നിലവിൽ കുറഞ്ഞു, മധ്യവർഗ്ഗമോ അതിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ് ഇപ്പോൾ കേരളത്തിൽ അധികം പേരുമെന്ന് ടിഎം തോമസ് ഐസക്
നീതി? 2017 ഫെബ്രുവരി 17 - 2026 ഫെബ്രുവരി 17, നടി ആക്രമിക്കപ്പെട്ടിട്ട് 9 വർഷം; #അവൾക്കൊപ്പം ക്യാമ്പെയിൻ സജീവമാക്കി വുമൺ കളക്ടീവ്