
ദില്ലി: രാജ്യത്തെ കൊള്ളയടിച്ചവരിൽ നിന്ന് അത് തിരിച്ചു പിടിക്കുമെന്ന് പ്രധാനമന്ത്രി. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യുപിഎ സർക്കാരിന് മാത്രമെന്ന് മോദി ആരോപിച്ചു. കിട്ടാക്കടമായി മാറിയ ഒറ്റ വായ്പ പോലും ഈ സർക്കാർ നല്‍കിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് 70 കൊല്ലം ഒരു കുടുംബത്തിനെ വാഴ്ത്തി സമയം കളഞ്ഞു എന്നും കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച സംസാരിക്കാൻ എന്തവകാശമെന്നും പ്രധാനമന്ത്രി ചോദിച്ചു. കേരളത്തിലുൾപ്പടെ സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണ് കോൺഗ്രസ് എന്ന് മോദി ആരോപിച്ചു. രാജീവ് ഗാന്ധി ആന്ധ്രയിലെ ഒരു ദളിത് മുഖ്യമന്ത്രിയെ അപമാനിച്ച ചരിത്രം ഓർക്കണമെന്ന് മോദി സഭയില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam