
പമ്പ: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് തമിഴ്നാടിൽനിന്നും ഒരു പെൺകുട്ടി. 50 വയസ്സിന് ശേഷം മാത്രമേ ഇനി മല ചവിട്ടുകയുള്ളൂ എന്നാണ് ഈ ഒമ്പതുകാരി ജനനി സന്നിധാനത്ത് വെച്ച് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്ലകാർഡും ജനനിയുടെ കൈയിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ചയാണ് മധുര സ്വദേശിയായ ജനനി പിതാവിനൊപ്പം ശബരിമലയിലെത്തിയത്.
സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാൽ മകൾക്ക് പത്ത് വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ പിന്നെ 50 വയസ്സ് കഴിഞ്ഞ് മാത്രമേ അവൾ മല ചവിട്ടുകയുള്ളൂ. ഞങ്ങൾ അയ്യപ്പനെ ഇഷ്ടപ്പടുന്നു. മാത്രമല്ല മകൾ അമ്പത് വയസ്സിന് മുമ്പ് മല കയറുന്നത് ഇഷ്ടമല്ലെന്നും ജനനിയുടെ പിതാവ് ആർ സതീഷ് കുമാർ പറഞ്ഞു.
ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമ, തെലുങ്ക് മാധ്യമപ്രവർത്തക കവിത എന്നിവർ കനത്ത പ്രതിഷേധമുണ്ടായിട്ടും ഇന്നലെ സന്നിധാനത്തെ നടപ്പന്തൽ വരെ എത്തിയിരുന്നു. അതീവ പൊലീസ് സുരക്ഷയോടുകൂടി നടപന്തൽ വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെത്തുടർന്ന് യുവതികൾ തിരിച്ചിറങ്ങി. ഇവർക്ക് പിന്നാലെ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റിയും മല കയറാനെത്തിയിരുന്നെങ്കിലും സുരക്ഷാ പ്രശ്ലങ്ങൽ ഉന്നയിച്ച് പൊലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam