'ഓടിപ്പോകാതിരിക്കാന്‍ മുറുക്കി പിടിച്ചു, സനലിനെ പിടിച്ച് തള്ളി'; ഡിവെെഎസ്പിയുടെ അതിക്രമത്തിന്‍റെ ദൃക്സാക്ഷി വിവരണം

By Web TeamFirst Published Nov 6, 2018, 9:47 AM IST
Highlights

ഡിവെെഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനിലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ റോഡിലെ തർക്കത്തെ തുടർന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡിവെെഎസ്പി ഹരികുമാറിന്‍റെ അതിക്രമം വെളിവാക്കുന്ന വീഡിയോ പുറത്ത്.  സംഭവം നടന്ന പ്രദേശത്ത് ആ സമയം പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

കാറിടിച്ച് വീണ സനലിനെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നതും തുടര്‍ന്ന് ദൃക്സാക്ഷികള്‍ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഡിവെെഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനിലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു.

കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടു.

വണ്ടി ഇടിച്ചതോടെ സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തു. സംഭവത്തില്‍ ഡിവെെഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സംഭവ ശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. 

ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹർത്താലാണ്. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.

വീഡിയോ ...

 

click me!