പത്തുവയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം; അമ്മയും ഡോക്ടറായ സുഹൃത്തും അറസ്റ്റില്‍

Published : Nov 03, 2018, 10:28 PM ISTUpdated : Nov 03, 2018, 10:29 PM IST
പത്തുവയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം; അമ്മയും ഡോക്ടറായ സുഹൃത്തും അറസ്റ്റില്‍

Synopsis

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴക്കാല സ്വദേശിനിയായ ആശാമോളും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്

എറണാകുളം: പത്തുവയസ്സുകാരനായ മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസ് സുഹൃത്തായ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴക്കാല സ്വദേശിനിയായ ആശാമോളും സുഹൃത്തായ ആദര്‍ശും ചേര്‍ന്ന് വീട്ടിനകത്ത് വച്ചാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം സഹിക്കാനാകാതെ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്ന് നേരത്തേ കുട്ടി ചൈല്‍ഡ് ലൈനിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. 

അയല്‍വാസികളാണ് വിഷയം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് തൃക്കാക്കര പൊലീസും കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ
പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം