കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന് വിഷം കൊടുത്തുക്കൊന്നു; യുവതി അറസ്റ്റിൽ

Web Desk |  
Published : Feb 28, 2018, 02:08 PM ISTUpdated : Jun 08, 2018, 05:49 PM IST
കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന് വിഷം കൊടുത്തുക്കൊന്നു; യുവതി അറസ്റ്റിൽ

Synopsis

കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന് വിഷം കൊടുത്തുക്കൊന്നു 35 വയസുകാരിയായ പ്രതി റോസിയെ പൊലീസ് അറസ്റ്റ് ചെയ്തു  പഞ്ചാബിലെ ഗുർദാസ്പൂറിലാണ് സംഭവം

ചണ്ഡീഗഡ്: കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിന് വിഷം കൊടുത്തുക്കൊന്ന കേസിൽ യുവതി അറസ്റ്റില്‍. പഞ്ചാബിലെ ഗുർദാസ്പൂറിലാണ് സംഭവം.  35 വയസുകാരിയായ പ്രതി റോസിയെ ഗുർദാസ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഫ്രെബുവരി 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ റോസി തന്‍റെ ആദ്യ കാമുകനായ ധരംപാലിനൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാളുടെയൊപ്പം താമസിച്ചു വരവെയാണ് സാഹിബ് മാസിയ എന്നയാളുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നാൽ ധരംപാലുമായുളള ബന്ധം തടസമായി വന്നതോടെയാണ് ഇരുവരും ചേർന്ന് ധരംപാലിനെ കൊല്ലാൻ തീരുമാനിച്ചത്.  

പദ്ധതി പ്രകാരം രാത്രിയിൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. തുടർന്ന് ധരംപാലിന് ശാരീരിക അസ്വാസ്ഥ്യതകൾ അനുഭവപ്പെടാൻ തുടങ്ങി ഇതിനിടയിൽ ധരംപാലിന് അസുഖമാണെന്ന കാര്യം അയാളുടെ അച്ഛനെയും റോസി അറിയിച്ചു. തുടര്‍ന്ന് ധരംപാലിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

എന്നാൽ സംഭവത്തിലെ അസ്വഭാവികത മൂലം ധരംപാലിന്‍റെ അച്ഛന് പൊലീസിൽ നല്‍കിയ പരാതില്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്. അമൃത് സർ സ്വദേശിയായ റോസിയുടെ ആദ്യഭർത്താവ് രജീന്ദർപാലാണ്.  ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായും അവർ വ്യക്തമാക്കി. പ്രതിക്കെതിരെ 302 വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുമ്ടെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്