പ്രേതങ്ങൾ പിന്തുടരുന്നു: വീട്ടമ്മ അഞ്ച് മക്കൾക്കൊപ്പം കിണറ്റിൽ ചാടി; മൂന്നുമക്കൾ മരിച്ചു

Published : Oct 16, 2018, 07:04 PM IST
പ്രേതങ്ങൾ പിന്തുടരുന്നു: വീട്ടമ്മ അഞ്ച് മക്കൾക്കൊപ്പം കിണറ്റിൽ ചാടി; മൂന്നുമക്കൾ മരിച്ചു

Synopsis

മൂന്നുകുട്ടികളുടെ മൃതദേഹം ഫയർ ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ഒരു വയസ്സും ഒന്നരവയസ്സും എട്ടു വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അമ്മ ഗീതയും മൂത്ത പെണ്‍കുട്ടി ധര്‍മ്മിഷ്ഠയുമാണ് രക്ഷപ്പെട്ടത്.

ഗുജറാത്ത്: പ്രേതങ്ങൾ പിന്തുടർന്നു ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് വീട്ടമ്മ തന്റെ അഞ്ച് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി മരിക്കാൻ ശ്രമിച്ചു. എന്നാൽ ഇവർ വൻസാമ്പത്തിക ബാധ്യതയിലായിരുന്നു എന്നാണ് അയൽവാസികളുടെ വെളിപ്പെടുത്തൽ. ​ഗുജറാത്തിലെ ഭാവ്ന​ഗർ ജില്ലയിലെ പാഞ്ച്പിപ്ലാ ​ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് യുവതി കുട്ടികളുമായി കിണറ്റിൽ ചാടിയ വിവരമറിഞ്ഞ് നാട്ടുകാർ എത്തിച്ചേർന്നത്. അമ്മയെയും മൂത്ത കുട്ടിയെയും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ മൂന്നുകുട്ടികളുടെ മൃതദേഹം ഫയർ ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. ഒരു വയസ്സും ഒന്നരവയസ്സും എട്ടു വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. 

പത്ത് വയസ്സുള്ള മകൾ ധർമ്മിഷ്ഠയും അമ്മ ​ഗീതയുമാണ് രക്ഷപ്പെട്ടത്. കണ്ണടച്ചാൽ പ്രേതങ്ങൾ പിന്നാലെ വരുന്നത് പോലെ തോന്നുമായിരുന്നു എന്ന് ​ഗീത പൊലീസിനോട് വെളിപ്പെടുത്തി. കൂടാതെ കർഷക കുടുംബമായ ഇവർ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇവരുടെ കൃഷി വളരെ മോശമായിരുന്നു. കുട്ടികൾക്ക് രണ്ട് നേരം ഭക്ഷണം കൊടുക്കാൻ പോലും ഇവർക്ക് സാധിച്ചിരുന്നില്ല. കൂടാതെ പ്രേതത്തിന്റെ ശല്യവും. അങ്ങനെയാണ് അവർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒറ്റയ്ക്ക് മരിച്ചാൽ മക്കളുടെ അവസ്ഥ എന്താകുമെന്ന കാര്യത്തിലും അവർക്ക് ആശങ്കയുണ്ടായിരുന്നു. അതിനാലാണ് അവർ കുട്ടികൾക്കൊപ്പം ആത്ഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസ് വ്യക്തമാക്കുന്നു. 

അമ്പലത്തിൽ പോകുന്നു എന്ന് പറ‍ഞ്ഞാണ് ഇവർ ​ഗ്രാമത്തിൽ നിന്നും തൊട്ടടുത്ത ​ഗ്രാമത്തിലെത്തിയത്. ആത്മഹത്യ ചെയ്യാൻ അവർ പാഞ്ച് പിപ്ല ​​ഗ്രാമത്തിൽ ഒരു കിണറും കണ്ടുപിടിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവർ ഭർത്താവിനൊപ്പം ഇവിടെ ജോലിക്ക് വന്നിരുന്നു. ആദ്യം ഒന്നൊന്നായി കുട്ടികളെ കിണറ്റിലെറിഞ്ഞതിന് ശേഷം അവസാനം ഇവരും ചാടുകയായിരുന്നു. തങ്ങളുടെ കുടുംബത്തിനെതിരെ ആരോ ദുർമന്ത്രവാദം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നതെന്നും ​ഗീത വിശ്വസിച്ചിരുന്നതായി ഭർത്താവ് ധംഷ് പൊലീസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി
സ്ത്രീകള്‍ക്കുള്ള 'ശക്തി' കെഎസ്ആർടിസിയുടെ ശക്തി ചോർത്തിയെന്ന് പ്രതിപക്ഷം; സിദ്ധരാമയ്യ സർക്കാർ കുടിശ്ശിക വരുത്തിയത് 4000 കോടി