
ഔറംഗബാദ്: ബാല്യകാല സുഹൃത്തായ യുവതിയെ അവരുടെ മകന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ സുലിബഞ്ജൻ സ്വദേശിയായ ചരൺ സിംഗ് സോണാവാലയാണ് അറസ്റ്റിലായത്. യുവതിയുടെ മകനെയും ഇയാൾ ഗുരുതരമായി മുറിവേൽപിച്ചു. മൂന്ന് വർഷമായി ഇവരുടെ ഭർത്താവ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ഭർത്താവിന്റെ കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് പോകുകയായിരുന്നു യുവതിയെയും മകനെയും ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കാറിൽ കയറിയ ഇവർക്ക് ഇയാൾ മയക്കുമരുന്ന് കലർത്തിയ വെള്ളം കുടിക്കാൻ നൽകി.
മയക്കം വിട്ടുണരുമ്പോൾ യുവതിയും മകനും ഇരുട്ടുമുറിയിൽ അടച്ച അവസ്ഥയിലായിരുന്നു. പിന്നീട് അവിടെയെത്തിയ യുവാവ് മകന്റെ മുന്നിൽ വച്ച് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. അതിന് ശേഷം മകനെയും ഗുരുതരമായി പരിക്കേൽപിച്ചു. ഔറംഗബാദിലെ ഖരാർക്കേഡ പ്രദേശത്ത് വച്ചാണ് സംഭവം നടന്നത്. അറസ്റ്റിലായ പ്രതി ചരണിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി നിർദ്ദേശിച്ചു. പീഡനത്തിനിരയായ യുവതിയ്ക്ക് ഒരു മകനും മകളുമുണ്ട്.
പ്രതി ചരൺ സിംഗ് യുവതിയുടെ ബാല്യം കാലം മുതലുള്ള സുഹൃത്താണ്. ദീപാവലി ആഘോഷത്തിൽ സംബന്ധിച്ചതിന് ശേഷം സഹോദരന്റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതിയും മകനും. ഇവരെ അതിക്രൂരമായി ഉപദ്രവിച്ച ശേഷം പ്രതി ഇവരെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ ബന്ധുക്കളോടാണ് യുവതി തനിക്ക് സംഭവിച്ച ദുരന്തം തുറന്നു പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam