പിറകെ നടന്ന് ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി

Published : Dec 27, 2018, 10:41 AM ISTUpdated : Dec 27, 2018, 11:22 AM IST
പിറകെ നടന്ന് ശല്യം ചെയ്ത  യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി

Synopsis

 തന്നേ യുവാവ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി ചൂഷണം ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു.  സഹികെട്ടാണ് താൻ കൃത്യം ചെയ്തതെന്നും യുവതി പൊലീസിൽ മൊഴി നൽകി.

മുംബൈ: പുറകെ നടന്ന് നിരന്തരം ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. സംഭവത്തില്‍ മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയിലുള്ള നന്ദിവാലിയിലാണ് സംഭവം നടന്നത്. യുവതിയുടെ കൂട്ടാളികളും സുഹൃത്തുക്കളുമായ മുകേഷ് കനിയ, തേജസ് മഹ്ത്രേ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ചെവ്വാഴ്ചയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം യുവതി നന്ദിവാലിയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വിജനമായ പ്രദേശത്ത് യുവാവിനെ വിളിച്ചു വരുത്തി. ഇവിടെ വെച്ച് മുകേഷും തേജസും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. തുടർന്ന് യുവതി തന്റെ കൈയിൽ കരുതി വെച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി. എന്നാൽ ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ മൂവരും സ്ഥലം കാലിയാക്കുകയായിരുന്നു. ശേഷം നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേ സമയം യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തന്നേ യുവാവ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി ചൂഷണം ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു.  സഹികെട്ടാണ് താൻ കൃത്യം ചെയ്തതെന്നും യുവതി പൊലീസിൽ മൊഴി നൽകി. മൂവരെയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കോടതിയിൽ ഹാജരാക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ