സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Published : Jun 27, 2016, 11:53 AM ISTUpdated : Oct 04, 2018, 11:47 PM IST
സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Synopsis

അല്‍വാര്‍ ജില്ലയിലെ റെനി ഗ്രാമവാസിയായ ജഗന്നാഥ് എന്നയാളുമായി 2015 ജനുവരിയിലാണ് യുവതിയുടെ വിവാഹം നടന്നത്. അന്നുമുതല്‍ തന്നെ 51,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടായിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കാതായതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് അശ്ലീല വാചകങ്ങളും ചിത്രങ്ങളും യുവതിയുടെ കൈയ്യിലും നെറ്റിയിലും പച്ചകുത്തുകയും ചെയ്തു. പിന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു.

സ്വന്തം വീട്ടിലെത്തിയ യുവതിയുടെ ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത് കണ്ട വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാതെ ഇത് മായ്ച്ച് കളയാനാണ് ആദ്യം ശ്രമിച്ചത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ ഇവര്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ കൈയ്യിലും നെറ്റിയിലും ഇപ്പോഴും പച്ചകുത്തിയ അടയാളമുണ്ടെന്ന്  പൊലീസ് അറിയിച്ചു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഐപിസി 498 എ (ഗാര്‍ഹിക പീഡനം), 376 (ബലാത്സംഗം), 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ