ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍

By Web DeskFirst Published Jul 16, 2016, 6:43 PM IST
Highlights

ബംഗളൂരു: ബംഗളുരുവിലെ ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടേയും യുവതിയുടെ അയൽക്കാരുടേയും സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ബംഗളുരുവിലെ വാണി വിലാസ് ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം നവജാത ശിശുക്കളുടെ വാർഡിലെത്തിയ ഭോവി കോളനി സ്വദേശി ദേവി ഭായി ഒരു നവജാത ശിശുവിന്റെ മുത്തശ്ശിയുമായി സൗഹൃദം ഭാവിച്ച് അടുത്തുകൂടി.. തുടർന്ന് മുത്തശ്ശി മുഖം കഴുകുന്നതിനായി പോയപ്പോൾ ദേവി ഭായി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.. അയൽക്കാർ ദേവി ഭായിയോട് കുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും ബന്ധുക്കളുടേതാണെന്നായിരുന്നു മറുപടി.

തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ വാർ‍ത്ത കണ്ട് സംശയം തോന്നിയ അയൽക്കാർ വിവരം പൊലീസിലറിയിച്ചു.തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ ദേവിഭായി സത്യം തുറന്ന്പറഞ്ഞു.കുട്ടിയേയും ദേവീ ഭായിയേയും കുഞ്ഞിന്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.ദേവിഭായിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

click me!