അപകടത്തിൽ കാലൊടിഞ്ഞ് ആശുപത്രിയിലെത്തിയ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ, പിന്നാലെ രോഗി മരിച്ചു; സംഭവം ഹരിയാനയിൽ

Published : Jul 29, 2026, 03:29 PM IST
illegal heart surgery in Haryana

Synopsis

ഹരിയാനയിലെ പാണിപ്പത്തിൽ റോഡപകടത്തിൽ കാലൊടിഞ്ഞ് ചികിത്സ തേടിയ യുവതി സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ബന്ധുക്കളുടെ അനുമതിയില്ലാതെ ഡോക്ടർമാർ ഹൃദയ ശസ്ത്രക്രിയ നടത്തിയെന്നും, ഇതാണ് മരണകാരണമെന്നും ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതി ഗുരുതരമായ ചികിത്സാ വീഴ്ചയ്ക്ക് പിന്നാലെ മരിച്ചു. പിന്നാലെ സംഭവത്തിൽ യുവതിയുടെ കുടുംബം പ്രതിഷേധിച്ചതിനെ തുടർന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. കാൽ ഒടിഞ്ഞതിനെ തുടർന്നാണ് യുവതിയെ പാനിപ്പത്തിലെ ജിടി റോഡിലുള്ള പാർക്ക് ഹോസ്പിറ്റലിൽ പ്രവേശിച്ചതെന്നും എന്നാൽ, രോഗിയുടെ ബന്ധുക്കളുടെ അനുമതിയില്ലാതെ ഡോക്ചർമാർ ഹൃദയ ശസ്ത്രക്രിയ ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആശുപത്രിയിലെത്തിയത് കാലൊടിഞ്ഞ്

റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുർന്ന് ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയെ ജൂലൈ 24 -നാണ് ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ പെട്ടിയ എല്ലിന് പ്ലാസ്റ്ററിടാനായിരുന്നു യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം പറയുന്നു. ചികിത്സയുടെ അടുത്ത ദിവസം ആശുപത്രി അധികൃതർ ഗുഡ്ഡി ദേവിയുടെ ഹൃദയ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും അതിനാൽ സ്റ്റന്‍റ് സ്ഥാപിച്ചെന്നും കുടുംബത്തെ അറിയിക്കുകയായിരുന്നു. എന്നാൽ. അത്തരമൊരു ശസ്ത്രക്രിയയെ കുറിച്ചോ രോഗത്തെ കുറിച്ചോ അതിന് മുമ്പ് ആശുപത്രി അധിക‍ൃതർ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

 

 

മകന്‍റെ പരാതിയിൽ ഡോക്ടർമാർക്കെതിരെ കേസ്

മരിച്ച സ്ത്രീയുടെ മകൻ കുൽദീപിന്‍റെ പരാതിയിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങളുടെ ഒപ്പുകൾ ആശുപത്രി അധികൃതർ വ്യാജമായി രേഖപ്പെടുത്തിയെന്നും, ചികിത്സയെക്കുറിച്ച് വിശദീകരണം തേടിയപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും കുൽദീപിന്‍റെ പരായിൽ പറയുന്നു. ചികിത്സാപിഴവും വഞ്ചനയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയാണ് കുൽദീപ്. ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകിയത്. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കുടുംബത്തിന്‍റെ ആരോപണങ്ങൾക്ക് ആശുപത്രി അധികൃതർ ഇതുവരെ വിശദീകരണം ഇറക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ ഇവയാണ്, നിയമം ലംഘിച്ചാൽ പണി കിട്ടും
സർക്കാരിനെതിരെ ഫേസ്ബുക്കില്‍ ലൈവിട്ടയാൾക്ക് പൊലീസിന്‍റെ ക്രൂരമർദനം; 46കാരൻ ചികിത്സയിൽ, പരാതി നൽകി