
മിയാമി: അഞ്ച് റോളക്സ് വാച്ചുകള്‍ രഹസ്യഭാഗത്ത് വച്ച് കടത്തിയ യുവതി പിടിയില്‍. ഇരുപത്തിയൊന്‍പത് വയസുകാരിയായ ഡെല ബ്രൂക്കിന്‍സ് എന്ന യുവതിയാണ് 75 ലക്ഷം രൂപ വിലപിടിപ്പുള്ള വാച്ചുകള്‍ കടത്തിയതിന് പിടിയിലായത്. അമേരിക്കയിലെ മിയാമിയിലാണ് സംഭവം. റമണ്‍ ഡയസ് എന്ന 46-കാരിയുടെ മീയാമി ക്ലബ് എന്ന ഹോട്ടലിലെ റൂമില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്.
ഒരു പുരുഷനോടൊപ്പം ഹോട്ടലില്‍ എത്തിയ ഡെല ബ്രൂക്കിന്‍സ് റൂമില്‍ കടന്ന് റോളക്സ് വാച്ചുകള്‍ എടുക്കുകയായിരുന്നു. എന്നാല്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടു. ഇതോടെ ഡെലയുടെ ഒപ്പം ഉണ്ടായിരുന്നാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് എത്തിയ ഡെലയെ പരിശോധിച്ചപ്പോള്‍ ഒരു വാച്ച് ലഭിച്ചു. പിന്നെയാണ് ഇവരുടെ വസ്ത്രം അഴിച്ച് പരിശോധിച്ചപ്പോഴാണ് രഹസ്യഭാഗത്ത് നിന്നും മൂന്ന് വാച്ചുകള്‍ ലഭിച്ചത്.
ആദ്യഘട്ടത്തില്‍ ഹോട്ടലില്‍ പരിശോധിച്ചപ്പോള്‍ 22,000 ഡോളര്‍ വിലയുള്ള വാച്ചാണ് ലഭിച്ചതെങ്കില്‍ ഇവരെ പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധിച്ച ശേഷമാണ് ബാക്കിയുള്ള വാച്ചുകള്‍ കണ്ടുകിട്ടിയത്. 60000 ഡോളര്‍ വിലവരുന്ന പ്ലാറ്റിനം ഡെടോണ്‍ മോഡലാണ് ഇവരുടെ രഹസ്യഭാഗത്ത് നിന്നും ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam