
ഭുവനേശ്വർ: നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഭുവനേശ്വറിലെ ശ്രീരാമനഗറിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കാറിനുള്ളിലെ ഡ്രൈവറുടെ സീറ്റിൽ കണ്ട അഞ്ജാത യുവതിയെക്കുറിച്ച് പ്രദേശവാസികളാണ് പൊലീസിൽ വിവരം നൽകിയത്.
തുടർന്ന് ഭുവനേശ്വർ ഡിസിപി അനുപ് കുമാർ സാഹുയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ കൊലപ്പെടുത്തി കാറിനുള്ളിൽ കിടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കാർ അപകടത്തിൽപ്പെട്ടതായും സംശയിക്കുന്നുണ്ട്. വാഹനത്തിന്റെ മുൻഭാഗവും പിന്നിലെ പാനലും തകർന്നിട്ടുണ്ട്. കൂടാതെ വാഹനം റോഡിൽ ഉരഞ്ഞതിന്റെ കലകളും ഉണ്ടായിരുന്നു. വാഹനത്തിൽനിന്നും യുവതിയുടേതെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെടുത്തു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam