
കോയമ്പത്തൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ദിവസങ്ങൾ വീട്ടിൽ താമസിച്ച് സ്ത്രീ. കോയമ്പത്തൂർ ഉക്കടം ഗാന്ധി നഗറിലാണ് സംഭവം. അബ്ദുൾ ജാഫർ എന്ന 48കാരൻ ആണ് മരിച്ചത്. വീട്ടിൽനിന്ന് ദുർഗന്ധം ഉയരുന്നതായുള്ള അയൽവാസികളുടെ പരാതിയെ തുടർന്ന്, മകൻ നടത്തിയ പരിശോധനയിൽ ആണ് മരണവിവരം അറിഞ്ഞത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ജബ്ബാറിന്റെ ഭാര്യക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യപാനിയായ ജബ്ബാർ ജോലിക്കൊന്നും പോകാതെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പതിവെന്നും മകൻ പറഞ്ഞു. ബിഗ് ബസാർ സ്ട്രീറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam