വെള്ളിയാഴ്ച പ്രാര്‍ത്ഥനയായ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഒരു വനിത

Published : Jan 26, 2018, 07:52 PM ISTUpdated : Oct 04, 2018, 07:37 PM IST
വെള്ളിയാഴ്ച പ്രാര്‍ത്ഥനയായ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഒരു വനിത

Synopsis

മലപ്പുറം:  മുസ്ലീം പുരുഷന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയായ ജുമുഅയ്ക്ക് ഒരു സ്ത്രീ നേതൃത്വം നല്‍കി. മലപ്പുറം വണ്ടൂര്‍ ചെറുകോടിലെ ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ആസ്ഥാനത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാമിദയുടെ നേതൃത്വത്തിലായിരുന്നു ജുമ നമസ്‌കാരം. ചേകന്നൂര്‍ മൗലവിയുടെ ആശയ പ്രകാരം പ്രവര്‍ത്തിക്കുന്ന ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനക്ക് സാധാരണ പുരുഷന്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്.

ഇനി വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകള്‍  സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്താനാണ് സൊസൈറ്റിയുടെ തീരുമാനം. രാജ്യത്ത് ആദ്യമായാണ് സ്ത്രീ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതെന്നൂം ഇവര്‍ അവകാശപ്പെടുന്നു. ഖുര്‍ ആനില്‍ ഇതിന് വിലക്കൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. ജുമാ ഖുത്ബക്കും നമസ്‌ക്കാരത്തിനും ഇനി കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിക്കും. ഫോണിലൂടെയും നേരിട്ടും ഭീഷണികളുണ്ടെന്നും പൊലീസിന് പരാതി നല്‍യിട്ടുണ്ടെന്നും ജാമിദ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ട്രംപിന്‍റെ വിരുന്നിൽ വെടിയുതിർത്തത് 31കാരൻ, അക്രമി ഗെയിം ഡെവലപ്പറും അധ്യാപകനും മെക്കാനിക്കൽ എഞ്ചിനീയറുമെന്ന് റിപ്പോർട്ട്
'പഞ്ചാബ് ദേ ​ഗദ്ദാർ, ജനതയെ വഞ്ചിച്ചു', വീടിന്റെ മതിലുകളിൽ ചുവരെഴുത്ത്; ഹർഭജനടക്കമുള്ളവര്‍ക്കെതിരെ പഞ്ചാബിൽ എഎപി പ്രതിഷേധം