വിവാഹിതനായ യുവാവുമായി പ്രണയം: യുവതിയുടെ തല പിതാവും സഹോദനും ചേര്‍ന്ന് മൊട്ടയടിച്ചു

Published : Dec 04, 2018, 02:53 AM IST
വിവാഹിതനായ യുവാവുമായി പ്രണയം: യുവതിയുടെ തല പിതാവും സഹോദനും ചേര്‍ന്ന് മൊട്ടയടിച്ചു

Synopsis

സംഭവത്തിന് ശേഷം ഒളിവില്‍പോയ സഹോദരനെ ഉടന്‍ പിടികൂടുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട: വിവാഹിതനായ യുവാവിനെ പ്രണയിച്ചിതന്‍റെ പേരില്‍ അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല മൊട്ടയടിച്ചു. യുവതിയുടെ പരാതിയില്‍ പിതാവിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

ഓട്ടോ ഡ്രൈവറും വിവാഹിതനുമായ യുവാവുമായുള്ള യുവതിയുടെ പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. പ്രണയത്തെ കുറിച്ചറിഞ്ഞത് മുതല്‍ അച്ഛനും സഹോദരനും യുവതിയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുതായി പൊലീസ് പറഞ്ഞു. ഇതിന് തയ്യാറാക്കാതിരുന്നതോടെയാണ് ഇങ്ങനെയൊരു ക്രൂരതയ്ക്ക് ഇവര്‍ മുതിര്‍ന്നത്. കഴിഞ്ഞദിവസവും ഇതിന്റെ പേരിൽ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. 

മര്‍ദ്ദിച്ച് അവശയാക്കിയതിന് ശേഷം കട്ടിലില്‍കെട്ടിയിട്ടു. പിന്നീട് അച്ചനും സഹോദരനും ചേര്‍ന്ന് തല  മൊട്ടയടിച്ചു. എന്നാല്‍ മുടി കുറച്ച് മുറിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും മകള്‍ തന്നെയാണ് മൊട്ടയടിച്ചതെന്നും  അറസ്റ്റിലായ പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍പോയ സഹോദരനെ ഉടന്‍ പിടികൂടുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പിതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന