ക്രിമിനലായ മകന് വേണ്ടി ആത്മഹത്യാ ശ്രമം; യുവതികളുടെ നാടകമെന്ന് പൊലീസ്

Published : Oct 24, 2017, 07:05 PM ISTUpdated : Oct 04, 2018, 10:24 PM IST
ക്രിമിനലായ മകന് വേണ്ടി ആത്മഹത്യാ ശ്രമം; യുവതികളുടെ നാടകമെന്ന് പൊലീസ്

Synopsis

ചെന്നൈ: ശിവകാശിയില്‍ മുഖ്യമന്ത്രി പളനി സ്വാമി പങ്കെടുത്ത പരിപാടിയില്‍ രണ്ട് യുവതികളുടെ ആത്മഹത്യാ ശ്രമം. പാര്‍വ്വതിയും മരുമകള്‍ കന്‍ഗലക്ഷ്മിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ആത്മഹത്യാ ശ്രമം വെറും അഭിനയമാണെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പാര്‍വ്വതിയുടെ മകനെ രക്ഷിക്കാന്‍ വേണ്ടി ഇവര്‍     കാട്ടികൂട്ടിയ നാടകമാണിത് എന്നാണ് പൊലീസ് വ്യക്തമക്കുന്നത്.

എംജിആറിന്‍റെ ശതവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് പളനി സ്വാമി ശിവകാശിയില്‍ എത്തിയത്. പ്രസ് ഗാലറിയില്‍ എത്തിയ പാര്‍വ്വതിയും കന്‍ഗലക്ഷമിയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. എന്നാല്‍ പൊലീസിന്‍റെ സമയോജിതമായ ഇടപെടല്‍ മൂലം ഇവര്‍ക്ക് തീകൊളുത്താന്‍ കഴിഞ്ഞില്ല.  മുനിയണ്ണന്‍റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മോഷണ ശ്രമമാണ്. യുവതിയുടെ സ്വര്‍ണ്ണ മാല മോഷ്ടിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെ യുവതിയ്ക്ക് ഇയാളില്‍ നിന്ന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇതാദ്യമയാല്ല മുനിയണ്ണന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. കൊലപാതക ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്