പി സി ജോർജിനെതിരെ കേരളത്തിലെ വനിതകള്‍ പരസ്യമായി പ്രതികരിക്കണം: വനിത കമ്മീഷൻ

Published : Sep 26, 2018, 12:53 PM IST
പി സി ജോർജിനെതിരെ കേരളത്തിലെ വനിതകള്‍ പരസ്യമായി പ്രതികരിക്കണം: വനിത കമ്മീഷൻ

Synopsis

പി.സി ജോർജിനെതിരെ വനിത കമ്മീഷൻ. പിസി ജോർജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെതിരെ കമ്മീഷൻ നൽകിയ പരാതി ജോർജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് എം.സി ജോസഫൈൻ ആവശ്യപ്പെട്ടു. 

കോഴിക്കോട് : പി.സി ജോർജിനെതിരെ വനിത കമ്മീഷൻ. പിസി ജോർജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെതിരെ കമ്മീഷൻ നൽകിയ പരാതി ജോർജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് എം.സി ജോസഫൈൻ ആവശ്യപ്പെട്ടു.

സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോർജിനെതിരെ കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്നും കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താൽ വനിത കമ്മീഷൻ ഇടപെടുമെന്ന് എം സി ജോസഫൈന്‍ വ്യക്തമാക്കി. സിസ്റ്ററുടെ പരാതി അവഗണിച്ച പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും എം.സി ജോസഫൈൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്
കഴക്കൂട്ടത്തെ നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്