നായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കടിച്ച് കുടഞ്ഞ് നായയുടെ ഉടമസ്ഥന്‍

Published : Jan 07, 2019, 05:51 PM IST
നായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കടിച്ച് കുടഞ്ഞ് നായയുടെ ഉടമസ്ഥന്‍

Synopsis

നായയുടെ ആക്രമണം ചെറുക്കാന്‍ യുവതി കുരുമുളക് സ്പ്രേ പ്രയോഗിച്ചതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ത്ഥി കടിച്ച് കുടഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതര പരിക്കേറ്റു. 

കാലിഫോര്‍ണിയ: രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ച നായയെ ചെറുത്ത യുവതിയെ കടിച്ച് കുടഞ്ഞ് നായയുടെ ഉടമസ്ഥന്‍. കാലിഫോര്‍ണിയയിലാണ് സംഭവം. പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ യുവതിയെ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ നായ തുരത്തിയോടിക്കുകയായിരുന്നു. നായയുടെ ആക്രമണം ചെറുക്കാന്‍ ശ്രമിച്ചതോടെ നായയുടെ ഉടമസ്ഥനായ സ്കൂള്‍ വിദ്യാര്‍ത്ഥി യുവതിയെ ആക്രമിക്കുകയായിരുന്നു. 

നായയുടെ ആക്രമണം ചെറുക്കാന്‍ യുവതി കുരുമുളക് സ്പ്രേ പ്രയോഗിച്ചതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ത്ഥി കടിച്ച് കുടഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. 19കാരനായ ആല്‍മ കാഡ്വാള്‍ഡര്‍ എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഡബ്ലിനിലെ സാന്റാ റിത്ത ജെയില്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുനന്ത്.

കടിച്ച് മുറിവേല്‍പ്പിച്ചതിന് പുറമേ അടിച്ചും തൊഴിച്ചും ഇടിച്ചും യുവതിയ്ക്ക് പരിക്കേല്‍പ്പിച്ചത്. നടക്കാന്‍ ഇറങ്ങുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച നടപ്പാതയില്‍ വച്ചാണ് യുവതിയെ നായ ആക്രമിച്ചത്. സംഭവത്തില്‍ കൗമാരക്കാരന്റെ പെരുമാറ്റത്തിന് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം