
ആഗ്ര: 400 വര്‍ഷം പഴക്കമുള്ള പള്ളിയായ താജ്മഹലില്‍ ഗംഗാജലമൊഴിച്ച് പൂജാ കര്‍മങ്ങള്‍ ചെയ്ത് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് നേതവാടങ്ങുന്ന മൂന്ന് സ്ത്രീകള്‍. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം വൈറലായി. ശനിയാഴ്ചയാണ് സംഭവം. ദൂബക്കുറ്റിയും ഗംഗാജലവും ഉപയോഗിച്ചാണ് പൂജ നടത്തിയത്.
ശിവപൂജയാണ് നടത്തിയതെന്നും മുസ്ലിം വിഭാഗങ്ങള്‍ക്ക് അവിടെ നിസ്കരിക്കാന്‍ അനുമതി നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് 'തേജോമഹാലയത്തില്‍'(എഎച്ച്പി നേതാവ് താജ്മഹലിനെ വിശേഷിപ്പിച്ചത്) പൂജ നടത്താനും അവകാശമുണ്ടെന്ന് എഎച്ച്പി ജില്ലാ നേതാവ് മീന ദേവി ദിവാകര്‍ പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ സിഐഎസ്എഫ് ജവാന്‍മാര്‍ താജ് മഹലിനുള്ളില്‍ അനുവദിക്കാറില്ലെന്നും സിഐഎസ്എപ് കമാന്‍ഡന്‍റ് ബ്രാജ് ഭൂഷണ്‍ വ്യക്തമാക്കി. വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് ആര്‍ക്കിയോളജി വിഭാഗം അറിയിച്ചു.
സംഭവം അറിഞ്ഞയുടന്‍ ആര്‍ക്കിയോളജി സംഘത്തെ അങ്ങോട്ടയച്ചതായും എന്നാല്‍ പൂജ നടത്തിയതിന്‍റെ ലക്ഷണങ്ങളോ ദൂബക്കുറ്റിയോ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് എഎസ്ഐ ആഗ്ര സുപ്രണ്ട് വസന്ത് സ്വരങ്കര്‍ പറഞ്ഞു. സിസിടിവി പരിശോധിച്ച ശേഷം സംഭവം നടന്നതായി തെളിഞ്ഞാല്‍ എഎച്ച്പി നേതാവിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താജ് മഹല്‍ ശിവക്ഷേത്രമാണെന്നും അവിടെ ശിവപൂജ നടത്താന്‍ അനുവദിക്കണമെന്നും നരേത്തെ ചില തീവ്രഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാന്‍ അനുവാദം കൊടുക്കുന്നതുപോലെ അവിടെ പൂജ നടത്താന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam