
പിങ്ക് കാരവന്റെ അംബാസഡര്‍മാരിലൊരാളായ ഷാര്‍ജ സ്റ്റാറ്റിറ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലാ അല്‍ താനി തയ്യാറാക്കിയ ബര്‍ഗര്‍ വില്ല 88 മാഗസിന്‍ ഉടമയാണ് 36,700 ദിര്‍ഹത്തിന് ലേലം പിടിച്ചത്. ലേലത്തില്‍ 108,755 ദിര്‍ഹം സ്വരൂപിച്ചതായി സംഘാടകര്‍ അറിയിച്ചു.
പിങ്ക് കാരവന്റെ തുടക്കം മുതല്‍ സഹകരിച്ചുപോരുന്ന ശൈഖ് അല്‍ താനിയും സംഘവും രണ്ടു വര്‍ഷം മുന്‍പ് ഒരുക്കിയ ബര്‍ഗര്‍ 7000 ഡോളറിന് ലേലത്തില്‍ പോയിരുന്നു. ലേലം മുഖേന ലഭിച്ച പണം മുഴുവന്‍ സ്തനാര്‍ബുദ ബോധവത്കരണത്തിനും പരിശോധനക്കും ചികിത്സകള്‍ക്കുമായി വിനിയോഗിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam