വരാനിരിക്കുന്ന വരള്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടി ഇന്ന് ലോക ജലദിനം

By Web DeskFirst Published Mar 22, 2017, 4:49 AM IST
Highlights

ഓരോ ജലദിനത്തിലും നാം ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങള്‍ ജലദൗര്‍ലഭ്യതയുടെ തീവ്രത വിളിച്ചോതുന്നതാണ്. ശുദ്ധജലം കിട്ടാക്കനിയാകുന്ന  അവസ്ഥ വിദൂരമല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ഐക്യരാഷ് ട്രസഭ. എന്തിന് ജലം പാഴാക്കുന്നു എന്നാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. 2030 ആകുമ്പോഴേക്കും മനുഷ്യന് ഉപയോഗിക്കാവുന്ന ശുദ്ധജലത്തിന്റെ ലഭ്യത പകുതിയില്‍ താഴെയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജനസംഖ്യാ വര്‍ധനവിന് അനുപാതികമായ ശുദ്ധജലം കിട്ടാക്കനിയാകുന്ന അവസ്ഥയുണ്ടാകും. ഇന്ന് ലോകത്തില്‍ പത്തില്‍ എട്ടു പേ‍ര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പറയാനുള്ളത്.

1993 മുതലാണ് ഐക്യരാഷ്‌ട്രസഭ ലോക ജലദിനം ആചരിച്ചു തുടങ്ങിയത്. ശുദ്ധജലത്തിന് വേണ്ടിയാകും അടുത്ത ലോകയുദ്ധമെന്ന് ആവര്‍ത്തിക്കുമ്പോള്‍ ആ യുദ്ധഭീതിയെ തടയാന്‍ നാം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

click me!