
ദില്ലി: ശബരിമല യുവതി പ്രവേശനത്തിന് എതിരായ റിട്ട് ഹർജികൾ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല കോടതിയലക്ഷ്യ ഹർജികളിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പിൻമാറി. അഭിഭാഷകനായ ജി.വിജയകുമാർ എസ്. ജയകുമാർ, മുംബൈ മലയാളി ഷൈലജ വിജയൻ എന്നിവരാണ് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.
ഹർജികൾ 13ന് പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ഹർജികൾ മാറ്റുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ റിട്ട് ഹജികൾ ചീഫ് ജസ്റ്റിസ് തന്നെ പരിഗണിക്കാൻ തീരുമാനിച്ചത് ചില സൂചനകൾ നല്കുന്നു. റിവ്യു ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണം എന്നയാവശ്യം അംഗീകരിക്കാനിടയില്ല. റിട്ടുകൾ ചീഫ് ജസ്റ്റിസ് ബെഞ്ച് തുറന്ന കോടതിയിൽ പരിഗണിക്കുകയും റിവ്യു ഭരണഘടനാ ബെഞ്ച് ചേംബറിൽ കേൾക്കുകയും ചെയ്യും.
റിട്ടും റിവ്യുവും ഒന്നിച്ച് തുറന്ന കോടതിയിൽ പരിഗണിച്ചാൽ വിപുലമായ ബഞ്ചിലേക്ക് ഇത് വിടുമെന്ന പ്രതീക്ഷ ഹർജിക്കാർക്കുണ്ടായിരുന്നു. ആ പ്രതിക്ഷയ്ക്ക് മങ്ങലേറ്റു. റിവ്യു ഹർജികൾ എപ്പോൾ പരിഗണിക്കും എന്ന അറിയിപ്പ് വൈകാതെ വരും. ഇതിനിടെ കോടതിയലക്ഷ്യ ഹർജികളിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് പിൻമാറിയ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ഫയൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ എല്പിച്ചു. വിധിയെ എതിർക്കുന്ന നിലപാട് എജി നേരത്തെ പരസ്യമാക്കിയിരുന്നു. വിധി നടപ്പാക്കുന്നത് തടഞ്ഞെന്ന് ചൂണ്ടിക്കാട്ടി ബിജെപി അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവർക്കെതിരെയാണ് ഹർജികൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam