'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യുടെ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്ക്: കെ. ആർ. മീര

Published : Aug 29, 2018, 09:55 AM ISTUpdated : Sep 10, 2018, 12:35 AM IST
'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ'യുടെ റോയൽറ്റി തുക ദുരിതാശ്വാസ നിധിയിലേക്ക്: കെ. ആർ. മീര

Synopsis

പുതിയ പുസ്തകത്തിന്റെ ഒരു പതിപ്പിന്റെ റോയൽറ്റി തുകയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണെന്ന് എഴുത്തുകാരി കെ. ആർ. മീര. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന മീരയുടെ പുതിയ പുസ്തകം പുറത്തിറക്കിയിത് ഡിസി ബുക്ക്സാണ്.

തിരുവനന്തപുരം: ശമ്പളമോ മാസവരുമാനമോ ഇല്ലാത്തതിനാൽ തന്റെ പുതിയ പുസ്തകത്തിന്റെ ഒരു പതിപ്പിന്റെ റോയൽറ്റി തുകയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണെന്ന് എഴുത്തുകാരി കെ. ആർ. മീര. 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന മീരയുടെ പുതിയ പുസ്തകം പുറത്തിറക്കിയിത് ഡിസി ബുക്ക്സാണ്. ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ ഡിസി ബുക്ക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്‍റെ ഒരു പതിപ്പിന്‍റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്