തണുത്തവെള്ളം കുടിച്ചാല്‍ 4 ആരോഗ്യപ്രശ്‌നങ്ങള്‍

Web Desk |  
Published : Apr 27, 2017, 12:59 PM ISTUpdated : Oct 04, 2018, 08:13 PM IST
തണുത്തവെള്ളം കുടിച്ചാല്‍ 4 ആരോഗ്യപ്രശ്‌നങ്ങള്‍

Synopsis

ഓരോ ദിവസവും ചൂടു കൂടിവരികയാണ്. അതുകൊണ്ടുതന്നെ കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂടുതലാണ്. പുറത്തുപോയി തിരിച്ചെത്തുമ്പോള്‍, ഫ്രിഡ്ജില്‍നിന്ന് ഒരു കുപ്പി തണുത്തവെള്ളമെടുത്ത് കുടിക്കുകയാണ് മിക്കവരുടെയും പതിവ്. എന്നാല്‍ ഈ വേനല്‍ക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണോ? അല്ല എന്നുതന്നെയാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മറുപടി. വേനല്‍ക്കാലത്ത് തണുത്തവെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന 4 ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ദഹനപ്രശ്‌നങ്ങള്‍-

തണുത്തവെള്ളം കുടിക്കുമ്പോള്‍ രക്തക്കുഴലുകള്‍ ചെറുതായി കട്ടിയാകുന്നതിനാല്‍ ദഹനം ബുദ്ധിമുട്ടായി മാറും. കൂടാതെ ആഹാരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്ന പ്രവര്‍ത്തനവും തകരാറിലാകും. നമ്മുടെ ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഇതിലും താഴ്‌ന്ന താപനിലയിലുള്ള വെള്ളം കുടിക്കുമ്പോള്‍, ശരീരത്തിന്റെ ഊഷ്‌മാവ് തുലനം ചെയ്യാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കപ്പെടും. ശരിക്കും ദഹനത്തിനും, പോഷകാഗിരണത്തിനും ഉപയോഗിക്കേണ്ട ഊര്‍ജ്ജമാണ് ഇത്തരത്തില്‍ വിനിയോഗിക്കപ്പെടുന്നത്.

2, തൊണ്ട വേദന-

വേനല്‍ക്കാലത്ത് തണുത്തവെള്ളം കുടിക്കുമ്പോള്‍ തൊണ്ടവേദന പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തൊണ്ടവേദന പിന്നീട് തൊണ്ടയില്‍ ഇന്‍ഫെക്ഷനായി മാറുകയും ചെയ്യും. സയനസൈറ്റിസ് പ്രശ്‌നം ഉള്ളവരിലും തണുത്തവെള്ളം കുടിക്കുന്നത്, രോഗം രൂക്ഷമാകാന്‍ കാരണമാകും. കൂടാതെ ശ്വാസകോശരോഗം പിടിപെടാനും തണുത്തവെള്ളം കുടി കാരണമാകും.

3, ശരീരത്തില്‍ കൊഴുപ്പടിയും-

സാധാരണഗതിയില്‍ ഭക്ഷണത്തില്‍നിന്നുള്ള കൊഴുപ്പ് അടിയുന്നതോടെയാണ് പൊണ്ണത്തടിയും അമിതവണ്ണവും ഉണ്ടാകുന്നത്. ഭക്ഷണത്തിനുശേഷം തണുത്തവെള്ളം കുടിച്ചാല്‍, ഭക്ഷണത്തില്‍നിന്നുള്ള കൊഴുപ്പ് അടിയാനുള്ള സാധ്യത കൂടുതലാണ്. ആദ്യം പറഞ്ഞതുപോലെ ദഹനപ്രക്രിയയും പോഷകാഗിരണവും തടയുന്നതുവഴി, കൊഴുപ്പ് അടിയുകയാണ് ചെയ്യുന്നത്. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

4, ഹൃദയസ്‌പന്ദന നിരക്ക് താഴുന്നു

തണുത്തവെള്ളം കുടിച്ചാല്‍ ഹൃദയസ്‌പന്ദന നിരക്ക് കുറയും. തണുത്തവെള്ളം കുടിക്കുമ്പോള്‍ വാഗസ് നാഡി ഉത്തേജിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ