
അഹമ്മദാബാദ്: ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനുജന്‍ ചേട്ടനെ തലയ്ക്കടിച്ചുകൊന്നു. അഹമ്മദാബാദിലെ അംബ്ലി സ്വദേശി മുകേഷ് ആണ് മരിച്ചത്.
ലൈറ്റ് അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മുതിര്‍ന്ന രണ്ട് ആണ്‍മക്കളും തമ്മില്‍ തര്‍ക്കമുണ്ടായതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. മുകേഷിനെതിരെ ഇളയ സഹോദരനായ പ്രകാശും അമ്മയും തിരിഞ്ഞു. തുടര്‍ന്ന് ഇരു സഹോദരങ്ങളും വടിയെടുത്ത് പരസ്പരം അടിക്കാന്‍ തുടങ്ങി. ഇതിനിടെ മുകേഷിന്റെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മുകേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ഖേജ് പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്ത് നരഹത്യയ്ക്ക് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam