അഞ്ച് വയസുകാരിയെ 19കാരന്‍ പീഡിപ്പിച്ച ശേഷം പൈപ്പില്‍ ഒളിപ്പിച്ചു; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ആറ് വയസുകാരന്‍

Published : Oct 01, 2018, 12:50 PM IST
അഞ്ച് വയസുകാരിയെ 19കാരന്‍ പീഡിപ്പിച്ച ശേഷം  പൈപ്പില്‍ ഒളിപ്പിച്ചു; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ആറ് വയസുകാരന്‍

Synopsis

ആറ് വയസുള്ള ഒരു ആണ്‍കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി കാലു ഭൂമിഹാര്‍ എന്ന യുവാവ് പെണ്‍കുട്ടിയെ എടുത്ത് കൊണ്ട് പോയി പീഡിപ്പച്ചത്. പൊലീസ് അന്വേഷണത്തിനിടെ ആണ്‍കുട്ടി ഇക്കാര്യം അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്. ജോലി രഹിതനായ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  

സൂറത്ത്: അഞ്ച് വയസുകാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു, പൈപ്പില്‍ ഒളിപ്പിച്ചു. സംഭവത്തില്‍ അയല്‍ക്കാരനായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് ക്രൂരമായ പീഡനം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അത്യാസനന്ന വിഭാഗത്തിലാണ്.

ശനിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതാകുന്നത്. തിരച്ചിലിനൊടുവില്‍ ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.  11 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരാവസ്ഥയില്‍ ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു കുട്ടി. പൈപ് ലൈന്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്കായി ഇറക്കിയിരുന്ന പൈപ്പിനുള്ളില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

ആറ് വയസുള്ള ഒരു ആണ്‍കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതി കാലു ഭൂമിഹാര്‍ എന്ന യുവാവ് പെണ്‍കുട്ടിയെ എടുത്ത് കൊണ്ട് പോയി പീഡിപ്പച്ചത്. പൊലീസ് അന്വേഷണത്തിനിടെ ആണ്‍കുട്ടി ഇക്കാര്യം അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്. ജോലി രഹിതനായ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ പീഡനം സമ്മതിച്ചെങ്കിലും കുട്ടി എവിടെയാണെന്ന് പൊലീസിനോട് ഇയാള്‍ പറഞ്ഞില്ല. തൊറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുട്ടിയെ ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തി. ഇയാള്‍ സ്ഥിരമായി മദ്യപിക്കാന്‍ പൊയിരുന്ന സ്ഥലത്തെ പൈപ്പലാണ് കുട്ടിയെ ഒളിപ്പിച്ചിരുന്നത്.

ഗുജറാത്തില്‍ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയാകുന്നത്. ശനിയാഴ്ച രാത്രിയാണ് അഞ്ച് വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും കാണാതാവുന്നത്. പൊലീസും നാട്ടുകാരം നടത്തിയ തെരച്ചലില്‍ പരുക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെടതായി തെളിഞ്ഞു. പെണ്‍കുട്ടിയും ചികിത്സയിലാണ്.  രണ്ട് കേസിലും പൊലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽ നേർപ്പിക്കാനൊഴിച്ച വെള്ളം ജീവനെടുത്തു; 10 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നഷ്ടപ്പെട്ട വേദനയിൽ ഇൻഡോറിലെ ദമ്പതികൾ
ക്രൂരമായ റാഗിംഗിന് ഇരയായി മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ 19കാരി മരണത്തിന് കീഴടങ്ങി; അധ്യാപകനെതിരെ അടക്കം പരാതി