
പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ പെട്രോൾ നിറയ്ക്കാനെത്തിയ യുവാവ് പമ്പ് ജീവനക്കാരെ ആക്രമിച്ചതായി പരാതി. കാഞ്ഞിരം മുണ്ടപ്ലാക്കൽ തോമസ് മാത്യു, പൂക്കാട്ടിൽ സിന്ധു എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ജീവനക്കാർ മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. കാഞ്ഞിരത്തെ പമ്പിൽ വൈകിട്ട് ആറരയോടെ പെട്രോൾ നിറയ്ക്കാനെത്തിയതായിരുന്നു യുവാവ്. ഇതിനായി ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു. ക്യാനില്ലെന്നും പുറത്ത് പോയി ക്യാൻ വാങ്ങി വരാൻ ആവശ്യപ്പെട്ടതാണ് പ്രകോപനം. പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് മണ്ണാർക്കാട് പൊലീസ്. ചിറക്കൽപ്പടി സ്വദേശിയാണെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam