നടി സറീന്‍ ഖാനിന്റെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

Published : Dec 13, 2018, 02:00 PM IST
നടി സറീന്‍ ഖാനിന്റെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു

Synopsis

വടക്കന്‍ ഗോവയിലെ അഞ്ജുനയില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ സറീന്‍ ഖാന്‍ കാറിനകത്തുണ്ടായിരുന്നു

പനാജി: പ്രമുഖ ബോളിവുഡ് നടി സറീന്‍ ഖാനിന്റെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഗോവയിലെ മാപൂസ സ്വദേശിയായ നിതേഷ് ഗോരല്‍ (31) ആണ് മരിച്ചത്. 

വടക്കന്‍ ഗോവയിലെ അഞ്ജുനയില്‍ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ സറീന്‍ ഖാന്‍ കാറിനകത്തുണ്ടായിരുന്നു. ഡ്രൈവര്‍ അലി അബ്ബാസും നടിയും മാത്രമായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. 

കാറിലിടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സയിലിരിക്കെയാണ് നിതേഷ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപകടം നടന്നത് എങ്ങനെയെന്ന കാര്യം വിശദമായി അന്വേഷിക്കുകയാണെന്ന് അഞ്ജുന പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്'; ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, ആരോപണങ്ങളല്ലെന്ന് അനുരാഗ് താക്കൂർ
എങ്ങും ബാരിക്കേഡ്, സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ, സംഘർഷഭരിതം