അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : Dec 30, 2018, 03:00 PM ISTUpdated : Dec 30, 2018, 03:42 PM IST
അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

ഇളങ്ങുളം കൂരാലി നെടുംകാട്ടിൽ സണ്ണി സെല്ലി ദമ്പതികളുടെ മകൻ എബിൻ (20) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

കോട്ടയം: കോട്ടയം പൊൻകുന്നത്തിന് സമീപം അട്ടിക്കലിൽ ബൈക്കും അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊൻകുന്നം പാലാ റോഡിൽ ഒന്നാം മൈലിന് സമീപമാണ് ബൈക്കും തമിഴ്നാട് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും തമ്മിൽ കൂട്ടിയിടിച്ചത്. 

ഇളങ്ങുളം കൂരാലി നെടുംകാട്ടിൽ സണ്ണി സെല്ലി ദമ്പതികളുടെ മകൻ എബിൻ (20) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. എബിനെ ഉടൻ തന്നെ  കാഞ്ഞിപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ