പൊലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ച് ലീഗ് നേതാവ്

By Web DeskFirst Published Feb 27, 2018, 9:28 AM IST
Highlights

പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് ഹാർത്തലിനിടെ അക്രമം കാട്ടിയതിനെ തുടർന്ന് അറസ്റ്റു ചെയ്ത ലീഗ് പ്രവർത്തകരെ സ്റ്റേഷനിൽ നിന്നും ബലമായി മോചിപ്പിച്ചു. കല്ലടികൊടു സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ആണ് സംഭവം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിന്‍റെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ ഇറാക്കികൊണ്ടു പോയത്.  അതേസമയം പ്രതികളെ ജാമ്യത്തിൽ വിടുകയായിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു.

നിരത്തിൽ വാഹനങ്ങൾ തടഞ്ഞിട്ടു ഭീതി ജനകമായ അന്തരീക്ഷം സൃഷ്ഠിച്ചതിന് മൂന്ന് ലീഗ്  പ്രവർത്തകരെ പൊ ലീസ് അറസ്റ്റ് ചെയ്തു കല്ലടിക്കോഡ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക നേതാക്കൾ എത്തിയത്.  യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ് റിയാസ് നാലാകാത്ത് എസ്ഐ അടക്കമുള്ളവരോട് തട്ടിക്കയറുകയും അവരെ ഭീഷണി പെടുത്തുകയുമായിരുന്നു.

തുടർന്ന്, മുൻകരുതൽ നടപടികളുടെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കരിമ്പ സ്വദേശികളായ മുഹമ്മദ് മുസ്തഫ, അൻസാർ, നൗഷാദ് എന്നിവരെ ബലമായി ഇറക്കി കൊണ്ടുപോയി. 
പോലീസ് സ്റ്റേഷയിൽ അരങ്ങേറിയതിനേക്കാക്കാൾ ഭയാനകമായ അന്തരീക്ഷമാണ് വാഹന യാത്രക്കാരായ സാധാരണക്കാർക്ക് മണിക്കൂറുകളോളം നേരിടേണ്ടി വന്നത്.  ഹാർത്തലുമായി ബന്ധപ്പെട്ട് ക്രമസമാധാനം നിലനിർത്തുന്നതിൽ പോലീസ് തികഞ്ഞ പരാജയമായിരുന്നു. 

click me!