
മുംബൈ: എന്തിനും ഏതിനും സെൽഫിയും വീഡിയോയും എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് വൈറലാക്കുക എന്നതാണ് ഇപ്പോൾ ഭൂരിഭാഗം യുവതി യുവാക്കളുടെയും പണി. ഇവിടെയിതാ ഓടുന്ന ട്രെയിനിൽ സാഹസികമായി തൂങ്ങിക്കിടന്ന് അപകടകരമാം വിധം യാത്ര ചെയ്യുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുംബൈയിലെ ഹാര്‍ബര്‍ ലൈനിലാണ് യുവാക്കളുടെ സാഹസിക യാത്ര അരങ്ങേറിയത്.
ഒറ്റക്കൈയ്യിൽ തൂങ്ങികിടന്നാണ് മൂന്ന് യുവാക്കൾ സാഹസിക പ്രകടനങ്ങൾ കാഴ്ച്ച വെച്ചത്. കുടാതെ ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയപ്പോൾ യുവാക്കളിൽ ഒരാൾ പ്ലാറ്റ് ഫോമിൽ നിന്ന വ്യക്തിയുടെ മൊബൈൽ ഫോൺ തട്ടിപറിക്കുകയും ചെയ്തു. ട്രെയിന്റെ വേഗത കുറച്ചപ്പോൾ ഇയാൾ യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപറിക്കുകയായിരുന്നു. സംഘത്തിലെ മറ്റൊരു യുവാവ് വേഗത്തിൽ ഓടുന്ന ട്രെയിനിന്റെ മുകള്‍ ഭാഗത്ത് കയറുന്ന ദൃശ്യവും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായി മാറിയതോടെ യുവാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയില്‍ ആഹ്വാനങ്ങൾ ഉയര്‍ന്നു. എന്നാൽ സംഭവത്തിൽ ഇതുവരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ പൊലീസിന് ഇവരെ വേഗത്തിൽ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഫോണ്‍ നഷ്ടമായ യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അമീർ ഖാൻ എന്ന ആളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam