മലപ്പുറത്ത് മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

Published : Jan 11, 2019, 01:49 AM IST
മലപ്പുറത്ത് മൂന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു

Synopsis

അര മണിക്കൂറിനകം സല്‍മാനും ആഷിഖിനും നേരെ ആക്രമണമുണ്ടായി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ഇവരേയും ആക്രമിക്കുന്നത്. രണ്ടിടത്തേയും അക്രമികള്‍ ഒരേ സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം. 

മലപ്പുറം: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മലപ്പുറം ജില്ലയിൽ മൂന്ന് പേർക്ക് വെട്ടേറ്റു.  തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്‍മാന്‍, ഉണ്യാല്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. 

ഇന്നലെ രാത്രി പത്തരക്കും പതിനൊന്ന് മണിക്കും ഇടയിലാണ് സംഭവം. പുത്തങ്ങാടിയില്‍വെച്ച് ജംഷീറിന് നേരെയാണ് ആദ്യം ആക്രമണമുണ്ടാകുന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ജംഷീറിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. 

അര മണിക്കൂറിനകം സല്‍മാനും ആഷിഖിനും നേരെ ആക്രമണമുണ്ടായി. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം ഇവരേയും ആക്രമിക്കുന്നത്. രണ്ടിടത്തേയും അക്രമികള്‍ ഒരേ സംഘമാണെന്നാണ് പൊലീസിന്‍റെ നിഗമനം. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് പരുക്കേറ്റ മൂന്ന് പേരും. വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്