
കൊച്ചി: കൊച്ചി വടുതലയിൽ ദമ്പതികളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍ മേരി ദമ്പതികള്‍ ആശുപത്രിയിള ചികിത്സയിലാണ്. വടുതല ലൂർദ് ആശുപത്രിക്ക് പിന്നിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇവർ. ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. തൊട്ടടുത്ത് താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വില്യമിനേയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
ക്രിസ്റ്റഫറിനും മേരിക്കും രണ്ടുപേർക്കും 50 ശതമാനത്തോളം പൊള്ളൽ ഉണ്ട്. തീ കൊളുത്തിയ വില്യമിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വില്യം ക്രിമിനൽ പശ്ചാത്തലം ഉള്ള വ്യക്തിയെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചുറ്റിക കൊണ്ട് സഹോദരന്റെ മകന്റെ തലയ്ക്കടിച്ചതിന് പോലീസ് കേസെടുത്തിരുന്നു വില്യമും ക്രിസ്റ്റഫറും തമ്മിൽ നേരത്തെ തന്നെ തർക്കം ഉണ്ടായിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെ ചൊല്ലിയായിരുന്നു തർക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam