
കൊച്ചി: എറണാകുളം മലയാറ്റൂരിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച് സംഘം കാറുമായി കടന്നു. ആലുവ കീഴ്മാട് സ്വദേശി ശിവശങ്കരനാണ് ക്രൂരമായി മർദനമേറ്റത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും മലയാറ്റൂരിലേക്ക് പോകണം എന്നവശ്യപ്പെട്ട രണ്ടംഗസംഘം പോകുന്ന വഴിക്ക് ബാറിൽ കയറി മദ്യപിച്ച ശേഷം വിജനമായ പാണ്ട്പാറയിലെത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ഡ്രൈവറെ അക്രമിക്കുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ഡ്രൈവറായ കീഴ്മാട് സ്വദേശി ശിവശങ്കരൻ നായർക്ക് തലയ്ക്ക് സാരമായി പരിക്കുണ്ട്.
ഇയാൾ ഓടുന്ന കാറിൽ നിന്നും പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. വനപാലകരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മലയാറ്റൂരിലെ ബാറില്നിന്നും നിന്നും മദ്യപിക്കുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവർക്കായി തിരച്ചിൽ ഊർജിതമാണ്. ആലുവ പ്രിൻസിപ്പൽ എസ്‌ഐ ആണ് കേസിന്റെ അന്വേഷണചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam