
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് യുവമോർച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു.
ശബരിമല വിഷയം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ബിജെപി ജന.സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചാണ് സംഘർഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ബി ജെ പി- യുവമോർച്ച പ്രവർത്തകർ റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam