മെഡല്‍ നഷ്ടത്തിലും ചിരിയോടെ വേദിവിട്ട ദിപ ഗെയിംസ് വില്ലേജിലെത്തി വിങ്ങിപ്പൊട്ടി

Published : Aug 16, 2016, 05:31 AM ISTUpdated : Oct 04, 2018, 05:49 PM IST
മെഡല്‍ നഷ്ടത്തിലും ചിരിയോടെ വേദിവിട്ട ദിപ ഗെയിംസ് വില്ലേജിലെത്തി വിങ്ങിപ്പൊട്ടി

Synopsis

റിയോ ഡി ജനീറോ: ഒളിംപിക് മെഡൽ നേരിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ടിട്ടും ചിരിച്ച മുഖവുമായി വേദി വിട്ട ദീപ കർമാകറെയാണ് ലോകം കണ്ടത്. ജിംനാസ്റ്റിക്സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. രാജ്യമൊന്നാകെ ആവേശഭരിതമായ നിമിഷങ്ങൾ. എന്നാൽ  സ്വന്തം നഷ്ടം ഓർത്ത് ഗെയിംസ് വില്ലേജിൽ വിങ്ങിപ്പൊട്ടിയ ഒരു ദീപയുണ്ട്. കോച്ച് ബിശ്വേശ്വർ നന്ദിയുടെ വാക്കുകളിലൂടെയാണ് ആ ദീപയെ പുറം ലോകം അറിഞ്ഞത്.

നേരിയ വ്യത്യാസത്തിൽ നഷ്ടമായ വെങ്കല മെഡൽ ദിപയുടെ ഹൃദയം തകർത്തിരുന്നു. കോച്ചിന്റെ വാക്കുകൾക്കുപോലും ആ കണ്ണീർ പ്രവാഹത്തെ തടയാനായില്ല. ലോകത്തെ ഏറ്റവും ദുഖിതനായ കോച്ചെന്നാണ് ഈ നിമിഷത്തെ നന്ദി വിശേഷിപ്പിച്ചത്. പക്ഷെ നഷ്ടമെഡലിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ദീപക്കും കോച്ചിനും അറിയാം.

വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്. 2020 ടോക്യോ ഒളിംപിക്സിൽ മെഡൽ. ഇത്തവണ അധികൃതരുടെ ഭാഗത്ത് നിന്ന് കിട്ടിയത് മികച്ച പിൻതുണ. ഇനിയുമത് ഉണ്ടാവണം. ദിപയുടെ സ്വന്തം നാടായ ത്രിപുരയിലെ അഗർത്തലയിൽ തന്നെ പരിശീലനം നടത്താനുള്ള സൗകര്യം സർക്കാർ ചെയ്ത് തരുമെന്നാണ് പ്രതീക്ഷയെന്നും ബിശ്വേശ്വർ നന്ദി പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍