ഒളിംപിക്സ് ജേതാവ് നാട്ടില്‍ എത്തിയാല്‍ കാത്തിരിക്കുന്നത് വധശിക്ഷ

Published : Aug 24, 2016, 03:57 AM ISTUpdated : Oct 04, 2018, 10:27 PM IST
ഒളിംപിക്സ് ജേതാവ് നാട്ടില്‍ എത്തിയാല്‍ കാത്തിരിക്കുന്നത് വധശിക്ഷ

Synopsis

റിയോ:  മാരത്തോണില്‍ വെള്ളി മെഡല്‍ നേടിയ എത്യോപ്യന്‍ താരം ഫെയിസ ലിലേസ തലയ്ക്ക് മുകളില്‍ കൈകള്‍ കുറുകെ പിടിച്ചാണ് മത്സരം അവസാനിപ്പിച്ചത്. ആദ്യം വിജയാഹ്‌ളാദമാണെന്നു കരുതിയെങ്കിലും പിന്നീടാണ് കാര്യം എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. 

കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട എത്യോപ്യയിലെ ഒരാമോ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചായിരുന്നു ലിലേസ കൈകള്‍ കൂട്ടി പിടിച്ചത്. ഗവണ്‍മെന്‍റിനെതിരെ ഒരാമോ ജനത കൈകള്‍ കുറുകേ വെച്ചാണ് പ്രതിഷേധിക്കുന്നത്. 

എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി പ്രതിഷേധിച്ച ലീലേസ മെഡലുമായി നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്നത് ജയില്‍ അല്ലെങ്കില്‍ മരണമാണ്. മറ്റെതെങ്കിലും രാജ്യം അഭയം നല്‍കുമെന്നും ലീലേസ പ്രതീക്ഷിക്കുന്നു. 

എത്യോപ്യയിലെ ഗോത്ര വിഭാഗമാണ് ഒരാമോ. നഗരവികസനം നടത്താന്‍ സര്‍ക്കാര്‍ ഇവരെ കൃഷി ഇടങ്ങളില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ കഴിഞ്ഞ നവംബര്‍ മുതല്‍ തുടങ്ങിയ ശക്തമായ പ്രതിഷേധങ്ങള്‍ ആഭ്യന്തര കലാപമായി മാറിയിരിക്കുകയാണ്. ഇത് ലോകത്തെ അറിയിക്കാന്‍ ലീലേസ തിരഞ്ഞെടുത്ത മാര്‍ഗ്ഗവും ശ്രദ്ധയമായി.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍