ജപ്പാന്‍ കരുതിവെയ്‌ക്കുന്നത് റോബോട്ടിക് ഒളിംപിക്‌സ്

By Web DeskFirst Published Aug 23, 2016, 7:22 AM IST
Highlights

റിയോയിലെ സമാപന ചടങ്ങില്‍ കണ്ടത് സാംപിള്‍ വെടിക്കെട്ട്. നാലുവര്‍ഷങ്ങള്‍ക്കപ്പുറം ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനായി ജപ്പാന്‍ കാത്തുവയ്ക്കുന്നത് ബീജിംഗിനെ വെല്ലുന്ന വിസ്മയകാഴ്ചകള്‍.  കിളിക്കൂട് സ്റ്റേഡിയത്തെ അതിശയിക്കാന്‍ നാഷണല്‍ ഒളിംപിക് സ്റ്റേഡിയം.

റോബോട്ടുകളായിരിക്കും യഥാര്‍ഥ താരങ്ങള്‍. സ്റ്റേഡിയത്തിലെ സീറ്റുകളിലേക്ക് നയിക്കുന്നത് മുതല്‍ ഒളിംപിക് നഗരത്തിലെ ടാക്‌സികളുടെ നിയന്ത്രണം വരെ റോബോട്ടുകളുടെ കൈകളില്‍. ഒറ്റ റോബോട്ടിലൂടെ 370 വോളണ്ടിയര്‍മാരുടെ സേവനം സാധ്യമാവുന്നെന്നാണ് ശാസ്ത്രസംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞില്ല, ഒളിംപിക്‌സിലെ ഓരോ ചലനവും അപ്പപ്പോള്‍ സ്മാര്‍ട്ട്‌ഫോണില്‍. ശാസ്ത്രസാങ്കേതിക വിദ്യയില്‍ രാജ്യത്തിന്റെ കരുത്ത് മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ കൃതൃമ ഉല്‍ക്കാ വര്‍ഷമാണ് ജപ്പാന്‍ പദ്ധതിയിടുന്നത്.

click me!