ബോള്‍ട്ടിന്റെ ഭക്ഷണ രഹസ്യം അറിയണോ?

Web Desk |  
Published : Aug 03, 2016, 01:06 PM ISTUpdated : Oct 05, 2018, 12:34 AM IST
ബോള്‍ട്ടിന്റെ ഭക്ഷണ രഹസ്യം അറിയണോ?

Synopsis

റിയോ ഡി ജനീറോ: വേഗരാജാവിന്റെ താരഭക്ഷണം എന്താണെന്ന് അറിയണോ? എങ്കില്‍ പറഞ്ഞു തരാം.  

എന്റമ്മോ ഈ ബോള്‍ട്ടൊക്കെ എന്താണാവോ കഴിക്കുന്നത്? ടിവിയിലെങ്കിലും ബോള്‍ട്ടിന്റെ ഓട്ടം കണ്ടിട്ടുള്ളവര്‍ ഇങ്ങനെ ചിന്തിക്കാതിരിക്കില്ല. പക്ഷെ സംഗതി അതീവ രഹസ്യമാണ്. ടൂബ് എന്നയാളാണ് ബോള്‍ട്ടിന്റെ ഭക്ഷണം തയ്യാറാക്കുന്നത്. ബോള്‍ട്ടുമായി ഏറെ നാളത്തെ സൗഹൃദമുള്ളയാളാണ് ടൂബ്. ബോള്‍ട്ട് എവിടെ മല്‍സരിക്കാന്‍ പോയാലും ടൂബ് ഒപ്പമുണ്ടാകും. ആരും അറിയാതെ ബോള്‍ട്ടിന് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിലായിരിക്കും മിക്കപ്പോഴും ടൂബ്. നല്ല ഒന്നാന്തരം ചുട്ട കോഴി. ഇത് രാത്രി ഭക്ഷണത്തിനുള്ളതാണ്. രാത്രിയില്‍ വയറ് നിറച്ച് കഴിക്കുന്നതാണ് ബോള്‍ട്ടിന്റെ ശീലം. എന്നും ചിക്കന്‍ തന്നെ വേണമെന്നില്ല. ചിലപ്പോഴോക്കെ പന്നിയിറച്ചി കൂട്ടി ചോറും കഴിക്കും. ജമൈക്കന്‍ ഡംബ്ലിംഗ് ഉണ്ടെങ്കില്‍ ബഹുസന്തോഷം, ഡംബ്ലിംഗ്... അത് തന്നെ കൊഴുക്കട്ട.

രാത്രി ഇങ്ങനൊക്കെയാണെങ്കിലും രാവിലെ മിതഭക്ഷണം മതി. എഗ് സാന്‍വിച്ചില്‍ സംതൃപ്തന്‍. പിന്നെ പരിശീലനം. ഉച്ചയ്ക്ക് പാസ്തയും ബീഫും, ചിലപ്പോള്‍ ചിക്കന്‍. ജമൈക്കന്‍ കിഴങ്ങുകളും ബോള്‍ട്ടിന് ബഹുപ്രിയമാണ്. കോച്ചുമാരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നുണ്ട്. ക്ഷീണമകറ്റാന്‍ എനര്‍ജി ഡ്രിംഗ്‌സും. റിയോയിലും ഭക്ഷണകാര്യത്തില്‍ ബോള്‍ട്ട് ഹാപ്പിയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇതൊക്കെ പരീക്ഷിച്ച് ഒന്ന് ഓടിക്കളയാം എന്ന് വിചാരിച്ചിട്ട് കാര്യമില്ല. കഴിക്കുന്നത് നമ്മളെപ്പോലൊക്കെ തന്നെയെങ്കിലും ബോള്‍ട്ട് ബോള്‍ട്ട് തന്നെ.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍