
സച്ചിന് പിന്നാലെ റിയോയിലെ ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ ഒന്നാകെ. എല്ലാ ഭാവുകങ്ങളും നേരുന്നെന്ന് ട്വീറ്റ് ചെയ്ത ടെസ്റ്റ് നായകന്‍ വിരാട് കോലി, നിങ്ങളെയോര്‍ത്ത് രാജ്യം അഭിമാനിക്കുന്നെന്നും ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന അജിങ്ക്യ രഹാനെ, റിയോയിലെ താരങ്ങള്‍ക്ക് രാജ്യത്തിന്റെ യശസ് ഉയര്‍ത്താനാവാട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
തൊട്ടുപിന്നാലെ എല്ലാവിധ പിന്തുണയും വാഗ്ദ്ധാനം ചെയ്ത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.
നിങ്ങളുടെ കഠിനാധ്വാനത്തിനും പ്രയത്‌നത്തിനും ഫലമുണ്ടാവട്ടെ എന്നായിരുന്നു കോച്ചും മുന്‍ താരവുമായ അനില്‍ കുംബ്ലെയുടെ ട്വീറ്റ്.
നേരത്തെ വിരേന്ദര്‍ സെവാഗും റിയോയിലെ ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.
ഒളിംപികിസിന്റെ ഗുഡ്!വില്‍ അംബാസിഡറായ സച്ചിന്‍ റിയോയിലെത്തി ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഏറെനേരം ചെലവിട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍നേട്ടം പ്രതീക്ഷിച്ചെത്തിയ താരങ്ങള്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നാണ് സച്ചിന്‍ മടങ്ങിയത്.