റിയോയില്‍ നിന്ന് അഭിമാനത്തോടെ ഗോപിയുടെ മടക്കം

Published : Aug 22, 2016, 02:13 PM ISTUpdated : Oct 04, 2018, 11:17 PM IST
റിയോയില്‍ നിന്ന് അഭിമാനത്തോടെ ഗോപിയുടെ മടക്കം

Synopsis

റിയോ ഡി ജനീറോ: മാരത്തണില്‍ മികച്ച പ്രകനവുമായാണ് മലയാളി താരം ടി ഗോപി റിയോയില്‍ നിന്ന് മടങ്ങുന്നത്.ഒളിംപിക്സില്‍ ലോക താരങ്ങള്‍ക്കൊപ്പം ഓടി ഇരുപത്തഞ്ചാം സ്ഥാനത്തെത്താന്‍ മലയാളി താരത്തിനായി. വയനാടന്‍ ചുരമിറങ്ങി റിയോയില്‍ മാരത്തണില്‍ പങ്കെടുക്കാനെത്തിയ ഗോപി നിരാശപ്പെടുത്തിയില്ല. ലോക റാങ്കിംഗില്‍ 113 ആം സ്ഥാനത്താണെങ്കിലും ഒളിംപിക്സില്‍ തന്നെക്കാള്‍ റാങ്കിംഗില്‍ ഏറെ മുന്നിലുള്ള പലരെയും പിന്നലാക്കിയാണ് ഗോപി ഫിനിഷ് ചെയ്തത്.

ലോകോത്തര താരങ്ങള്‍ക്കൊപ്പം ഓടി ഗോപി നേടിയത് 25 ആം സ്ഥാനം. എങ്കിലും പ്രതിസന്ധികളോട് പൊരുത നേടിയ ഇരുപത്തഞ്ചാം സ്ഥാനത്തിന് അതിലേറെ തിളക്കമുണ്ട്. രണ്ടു മണിക്കൂർ 15:25 മിനിറ്റിലാണ് കരസേനയിൽ ഹവിൽദാറായ ഗോപി ഫിനിഷ് ചെയ്തത്. കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാനും റിയോയില്‍ ഗോപിക്കായി. രണ്ടു മണിക്കൂർ 16:15 മിനിറ്റായിരുന്നു ഗോപിയുടെ ഇതിനുമുൻപുള്ള മികച്ച സമയം. 2 മണിക്കൂര്‍ 8. 44 മിനിറ്റില്‍ ഓടിയെത്തിയ കെനിയയുടെ എല്യൂഡ് കിപ്ചോഗെ.

സ്വര്‍ണം നേടി. മാരത്തണില്‍ മത്സരിച്ച മറ്റ് ഇന്ത്യക്കാരായ ഖേതാരാം 26-ാമതും നിതേന്ദ്ര സിംഗ് 84 ആം സ്ഥാനത്തും ഫിനിഷ് ചെയ്തു. മാരത്തൺ താരങ്ങൾക്ക് പ്രോൽസാഹനം പകർന്ന് ഓടുന്ന പേസ് റണ്ണറായി എത്തിയാണ് ഗോപി റിയോ ഒളിംപിക്സിന് യോഗ്യത നേടുന്നത്. മുംബൈ മാരത്തണില്‍ രണ്ടാം സ്ഥാനം നേടി. മികച്ച പരിശീലനത്തിനും മറ്റം അവസരം കിട്ടിയാല്‍ ടോക്കിയോയില്‍ ഇതിലും നല്ല പ്രകടനം കാഴ്ചവെക്കാമെന്ന ആത്മവിശ്വാസമുണ്ട് ഗോപിയ്ക്ക്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍