എന്തിനാണിവര്‍ മെഡല്‍ ഇങ്ങനെ കടിച്ചു തിന്നുന്നത് ?

Published : Aug 22, 2016, 05:52 PM ISTUpdated : Oct 04, 2018, 06:38 PM IST
എന്തിനാണിവര്‍ മെഡല്‍ ഇങ്ങനെ കടിച്ചു തിന്നുന്നത് ?

Synopsis

റിയോ ഡി ജനീറോ: ഒളിംപിക്സില്‍ ഒരു മെഡല്‍. ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണിത്. ഏറെ പ്രയാസപ്പെട്ട് നേടുന്ന ആ മെഡൽ താരങ്ങള്‍ എന്താകും ആദ്യം ചെയ്യുക.കഷ്ടപ്പെട്ട് നേടിയ മെഡലിലൊരു കടി, റിയോയിലും ഈ കാഴ്ചയ്ക്ക് മാറ്റമുണ്ടായില്ല. ഫെല്‍പ്പ്സ്, ബോള്‍ട്ട്,ബൈല്‍സ്. ഇതിഹാസങ്ങൾ മുതൽ നമ്മുടെ സ്വന്തം സിന്ധുവും സാക്ഷിയും വരെ. പോഡിയത്തിലെത്തി മോഡൽകിട്ടിയാൽ എല്ലാവരും ചെയ്യുന്നത് ഒരേകാര്യം.

സ്വർണമായാലും വെങ്കലമായാലും മെഡ‍ൽ കടിക്കാതെ മടക്കമില്ല. എന്താണിതിന് പിന്നിലെന്ന് അറിയാമോ?. പണ്ട്, സമ്മാനമായി കിട്ടുന്ന മെഡലിന്റെ ഗുണംപരിശോധിക്കാൻ ചെയ്തിരുന്ന രീതിയായിരുന്നു ഇത്. ശുദ്ധ സ്വർണമാണെങ്കിൽ പല്ലിലെ പാട് മെഡലിൽ പതിയുമത്രേ. പല്ലിന്റെ ഇനാമലിന് സ്വർണത്തെക്കാൾ കട്ടിയുണ്ടെന്ന് ശാസ്ത്രവും. കാലങ്ങൾക്കിപ്പുറം മെഡലിന്റെ നിർമാണ രീതിതന്നെ മാറി. റിയോയില്‍ തങ്കമെഡലല്ല, 1.34 ശതമാനം മാത്രമാണ് സ്വര്‍ണം. 93 ശതമാനം വെള്ളിയും, 3ശതമാനം ചെമ്പും. ഇതിൽ കടിയല്ല, വെട്ടുപോലുമേൽക്കില്ല. എന്നിട്ടും താരങ്ങൾ മെഡലിൽ കടിക്കുന്ന രീതി കൈവിട്ടിട്ടില്ല.

അഥവാ താരങ്ങൾ കടിക്കാൻ മടിച്ചാൽ തന്നെ ഫോട്ടോഗ്രാഫർമാർക്ക് തൃപ്തിയാവില്ല. ചിത്രത്തിനായി മെഡലിൽ കടിപ്പിച്ചേ അവ‍ർ വിടൂ. ഇതോടെ എല്ലാ ഒളിംപിക്സുകളിലും ഒഴിവാക്കാനാവാത്ത ദൃശ്യമായിമാറി ഇത്.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍