റിയോ ഒളിമ്പിക്സിന് ആവേശമാകാന്‍ കാറ്റി പെറിയുടെ ആൽബം

By Web DeskFirst Published Jul 18, 2016, 12:40 AM IST
Highlights

റിയോ ഒളിമ്പിക്സിനെത്തുന്ന താരങ്ങൾക്ക് ആവേശമേകാൻ പ്രമുഖ ഗായിക കാറ്റി പെറിയുടെ ആൽബം. റൈസ് എന്ന് പേരിട്ട ആൽബം കഴിഞ്ഞ ദിവസം പുറത്തിറക്കി.

റിയോയിൽ കൂടുതൽ വേഗവും ദൂരവും കരുത്തും തെളിയിക്കാനെത്തുന്ന താരങ്ങൾക്ക് ആവേശമേകാൻ ആലബവുമയാി കാറ്റി പെറിയും. 2013ന് ശേഷം പെറിയുടെ ആദ്യ ആൽബമാണ്.

ജോസഫ് ലീ സംവിധാനം ചെയ്ത ആൽബത്തിൽ പെറി ഒരിക്കൽപ്പോലും മുഖം കാണിക്കുന്നില്ല.

മൈക്കൽ ഫെൽപ്സ്, ഉസൈൻ ബോൾട്ട്, സിമോൺ ബൈൽസ് തുടങ്ങിയവ സൂപ്പർ താരങ്ങളെല്ലാം റൈസിലെത്തുന്നുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സിന് തിരിതെളിയുക.

click me!